സംസ്ഥാനതല ടെക്ക് ഫെസ്റ്റിന് തുടക്കമായി

കുന്നംകുളം കിഴൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ‘ഇന്നോവെര വണ്‍ പോയിന്റ് സീറോ’ സംസ്ഥാനതല ടെക്ക് ഫെസ്റ്റിന് തുടക്കമായി. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ , ടൂള്‍ & ഡൈ, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകള്‍ ചേര്‍ന്നാണ് ഫെസ്റ്റ് നടത്തുന്നത്. പോളിടെക്‌നിക് കോളേജില്‍ നടത്തിയ ചടങ്ങ് കുന്നംകുളം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.ബി. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ മുഖ്യാതിഥിയായി.

ADVERTISEMENT