പുന്നയൂര്‍ക്കുളം ഷിഫ കൂട്ടായ്മ റമദാന്‍ കിറ്റ് വിതരണം നടത്തി

പുന്നയൂര്‍ക്കുളം ഷിഫ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മഹല്ലിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം നടത്തി. കോറോത്തയില്‍ മഹല്ലിലെ തെരഞ്ഞെടുത്ത നൂറോളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. കോറോത്തയില്‍ പള്ളി പരിസരത്ത് വച്ച് നടത്തിയ വിതരണം ചടങ്ങ് മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ മെമ്പര്‍ അബൂബക്കര്‍ കുന്നംകാട്ടയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മൂത്തേടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷംസു കാരാട്ടയില്‍, മുസ്തഫ ആന്തൂരയില്‍, ഷുക്കൂര്‍ കോറോത്തയില്‍, മുജീബ് ചന്ദനത്ത്, അഷറഫ് ഹാജി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT