കോക്കൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി ആഘോഷിച്ചു

കോക്കൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി ആഘോഷിച്ചു. രാവിലെ  കളമധുര ക്ഷേത്രത്തില്‍ നിന്ന് ശൂലം എഴുന്നെള്ളിപ്പുകളെത്തി. ഉച്ചയ്ക്ക്  ഭക്തജനങ്ങള്‍ക്കായി ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നടന്നു. നിരവധി ഭക്തജനങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായി നടന്ന ദേശവലത്തില്‍ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഭഗവാന്‍ തേരിലേറെ ദേശം ചുറ്റിയെത്തി. ഉടുക്ക് പാട്ടിന് ഡി.എസ്. മോഹനും സംഘവും തായമ്പകയ്ക്ക് ചൂണ്ടല്‍ തായങ്കാവ് രാജന്‍ മാരാരും നേതൃത്വം നല്‍കി. കാവടിയാട്ടം, നാഗസ്വരം, ചിന്ത്പാട്ട്, ചുറ്റുവിളക്ക് എന്നിവയും ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി നടന്നു. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി ഷിജിന്‍ മുല്ലശ്ശേരി എന്നിവര്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ.പി. ഗോപാലന്‍, കെ.എസ്. രമേഷ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT