29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery ജനപ്രതിനിധികള്‍ക്ക് ആദരം

ജനപ്രതിനിധികള്‍ക്ക് ആദരം

58

മറ്റം ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ഫൊറോന പരിധിയിലെ വിവിധ ഇടവകകളില്‍ നിന്നും ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് കെ.സി.വൈ.എം മറ്റം ഫൊറോന ഡയറക്ടറും, എളവള്ളി സെന്റ് ആന്റണീസ് പള്ളി വികാരിയുമായ  ഫാ. ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മറ്റം ഫൊറോന പ്രസിഡണ്ട് നിജില്‍ ജോസ് അധ്യക്ഷനായി. മറ്റം ഫൊറോന പള്ളി സഹവികാരി ഫാ. ജിയോ വേലൂക്കാരന്‍ ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതികളുടെ പ്രകാശനം നിര്‍വ്വഹിച്ചു.. കെ.സി.വൈ.എം മറ്റം ഫൊറോന ജനറല്‍ സെക്രട്ടറി എഡ്വിന്‍ ആന്റോ, ട്രഷറര്‍ വി.ജെ.ആരോണ്‍, മറ്റം യൂണിറ്റ് പ്രസിഡണ്ട് അലക്‌സ് ജോസ് കെ, എസ്‌തേര്‍ ജോസ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളായ കെ.ടി.ലിംസണ്‍,പി.ഡി. ജോസ്, പ്രസാദ് വാക, ജോണ്‍ കാക്കശ്ശേരി, വിനു ജോണ്‍സണ്‍, അനീഷ് ആന്റണി, ആനി ജോസ്, ലിയ ജോജോ, ലിസി വര്‍ഗ്ഗീസ്, സിമി സ്റ്റെല്‍സണ്‍, ആന്‍ലി ജിബി എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിന് ഫൊറോന ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!