27 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഉത്സവ ബലി ഭക്തി സാന്ദ്രമായി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഉത്സവ ബലി ഭക്തി സാന്ദ്രമായി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള ഉത്സവ ബലി ഭക്തി സാന്ദ്രമായി. തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ അഗ്നി ശര്‍മന്‍ നമ്പൂതിരി മുഖ്യ കാര്‍മികനായി.ഉച്ചക്ക് പ്രസാധ ഊട്ടും ഉണ്ടായി. ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി, സെക്രട്ടറി വി.കെ. രമാ ഭായ്, ട്രഷറര്‍ എം.എസ്. വിലാസിനി, എം.എ. ശങ്കരനാരായണന്‍, സി.വി. മോഹന്‍ ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പള്ളിവേട്ട വ്യാഴാഴ്ച വൈകുന്നേരം 7 ന് നടക്കും.വെള്ളിയാഴ്ച രാവിലെ 9 ന് നടക്കുന്ന ആറാട്ട്, ഉച്ച മുതല്‍ നടക്കുന്ന ദേശപ്പൂരം എന്നിവയോടെ ഉത്സവത്തിനു സമാപനമാകും.

 

ADVERTISEMENT
error: Content is protected !!