എസ്.കെ.എസ്.എസ്.എഫ് പന്നിത്തടം യൂണിറ്റ് സഹചാരി സെന്റര്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. പന്നിത്തടം സുഹറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. സഹചാരി സെന്റര്‍ ചെയര്‍മാന്‍ ഹാഫിള് റഫീഖ് ഫൈസി പന്നിത്തടം അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലിഹ് അന്‍വരി ചേകന്നൂര്‍ റമദാന്‍ പ്രഭാഷണം നടത്തി. സമസ്ത ജില്ല മുശാവറ അംഗം സിദ്ധീഖ് ബദരി, മഹല്ല് പ്രസിഡന്റ് സിംല ഹസന്‍, വി.എസ്. അബൂബക്കര്‍, ഹില്‍ട്ടണ്‍ അബൂബക്കര്‍, എം.എസ്. ബഷീര്‍, സത്താര്‍ നീണ്ടൂര്‍, അല്‍ അമീന്‍ ഉസ്മാന്‍ ഹാജി, സയ്യിദ് ശിഹാബ് തങ്ങള്‍, എസ്.പി.ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Erumapetty സഹചാരി സെന്റര്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി