അഞ്ഞൂര്‍ ഇമ്മാനുവേല്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ശതാബ്ദി വര്‍ഷ ഉദ്ഘാടനവും നടത്തി

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ അഞ്ഞൂര്‍ ഇമ്മാനുവേല്‍ സണ്‍ഡേ സ്‌കൂളിന്റെ 99-ാം വാര്‍ഷികാഘോഷത്തിന്റെയും, ശതാബ്ദി വര്‍ഷത്തിന്റെയും ഉദ്ഘാടനവും, സമ്മാനദാനവും സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഫാദര്‍ തോമസ് കുര്യന്‍ അധ്യക്ഷനായിരുന്നു. ഭദ്രാസന ഇടവക വികാരി ബാബു സി.വി., വികാരി ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി, സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജോഷി ജോസ് എന്നിവര്‍ സംസാരിച്ചു. ജൂബി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാന അധ്യാപകന്‍ ബാബു വര്‍ഗീസ് സ്വാഗതവും, അബി ടി. ചെമ്മണൂര്‍ നന്ദിയും പറഞ്ഞു. മില്‍ട്ടണ്‍ സി.കെ.,ചാള്‍സ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.കുട്ടികള്‍ക്കുള്ള സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT