കണ്ടാണശ്ശേരി പഞ്ചായത്തും,കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി 2024-25 വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതി പ്രകാരം സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തി. ഇ.കെ.നായനാര്‍ സ്മാരക കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പഞ്ചായത്ത് തല വിതരണോദ്ഘാടനം പ്രസിഡന്റ് മിനി ജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എസ്. ധനന്‍ അധ്യക്ഷനായി. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് പ്രതിനിധി ഡോ.സൗമ്യ മോഹന്‍ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്‍കുകയും ഗുണഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ബാലചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ പി.കെ. അസീസ്, ടി.ഒ.ജോയ്, രമ ബാബു, എ.എ.കൃഷ്ണന്‍, ഷീബ ചന്ദ്രന്‍ , കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.ചിന്ത, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് കെ.എം. ഷെമീന, തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ നഴ്‌സുമാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമായ് തിരെഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കിയത്.