ചൊവ്വന്നൂർ അയനിക്കുളം അമ്പലത്തിന് സമീപം കണ്ണനായ്ക്കൽ വീട്ടിൽ
സനുവിനെ (34)യാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടർ കെ. മണികണ്ഠൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ചൊവ്വാഴ്ച്ച വൈകീട്ട് ആറ് മണിയോടെ
അയിനിക്കുളം അമ്പലം റോഡിന്‍റെ വടക്ക് വശത്ത് 300 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം എക്സൈസ് റേഞ്ചിൻ്റെ നേതൃത്വത്തിൽ പരിശോധന ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് യുവാവിനെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി.ശിവശങ്കരൻ, സി.എ.സുരേഷ്, എം.എ. സിദ്ധാർത്ഥൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.കെ.റാഫി, എം.എസ്.സജീഷ്, കെ.ആർ.ശ്രീരാഗ്, എൻ.കെ. സതീഷ്. എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.