എകെപിഎ കുന്നംകുളം മേഖല ഐ.ഡി കാര്‍ഡ് വിതരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലയിലെ ആദ്യ ഐ.ഡി കാര്‍ഡ് വിതരണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കുന്നംകുളം മേഖലയില്‍ നടന്നു. ഒനീറോ  ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഐഡി കാര്‍ഡ് അണിയിച്ചു കൊണ്ട് എകെപിഎ ജില്ല പ്രസിഡന്റ് അനില്‍ തുമ്പയില്‍ നിര്‍വഹിച്ചു. ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനം ജില്ല സെക്രട്ടറി ലിജോ പി ജോസഫ് കുന്നംകുളം മേഖല കാരുണ്യ പ്രവര്‍ത്തന കോഡിനേറ്റര്‍ സി.ജെ ഫ്രാന്‍സിസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് പി.  വൈ റാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സി.ജി ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തി. മേഖലയിലെ 4 യൂണിറ്റുകളുടെ സംയുക്ത കാര്‍ഡ് വിതരണവും ചടങ്ങില്‍ നടത്തി. ജില്ല ട്രഷറര്‍ സുനില്‍ ബ്ലാക്ക് സ്റ്റോണ്‍, മേഖല ഇന്‍ ചാര്‍ജര്‍ ഷാജി ലെന്‍സ് മാന്‍, ജില്ല ജോയിന്റ് സെക്രട്ടറി എം ജെ സിജോ, ജില്ല ഇന്‍ഷുറന്‍സ് കോഡിനേറ്റര്‍ രമേഷ് കാളിയത്ത്, ജില്ലാ കമ്മിറ്റി അംഗം യു.ബി പ്രബലന്‍ എന്നിവര്‍ സംസാരിച്ചു. കുന്നംകുളം മേഖല സെക്രട്ടറി എന്‍ എം നൗഷാദ് സ്വാഗതവും ട്രഷറര്‍ ജോര്‍ജിന്‍ രാജ് നന്ദിയും പറഞ്ഞു. ഇഫ്താര്‍ വിരുന്നോടുകൂടി സമാപിച്ചു.

ADVERTISEMENT