വെളിയങ്കോട് മുക്കിലിറ തോടുകെട്ടി റോഡും തോടും സംരക്ഷിക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ കോണ്‍ക്രീറ്റിങ് പുരോഗമിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍ ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ടാണ് പ്രവൃത്തി നടത്തുന്നത്. വെളിയങ്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ റോഡ് ഇടിഞ്ഞും തോടിലൂടെ ഒഴുക്കില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ വെള്ളം കെട്ടിനിന്നുമുണ്ടായിരുന്ന അപകടാവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും.