കലവര്‍ണക്കുളം നവീകരിക്കുന്നു

പോര്‍ക്കുളം പഞ്ചായത്ത് അകതിയൂരിലെ കലവര്‍ണക്കുളം നവീകരിക്കുന്നു. നഗരസഞ്ചയ പദ്ധതിയില്‍ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ പട്ടികജാതി – പട്ടികവര്‍ഗ കമ്മീഷന്‍ അംഗം ടി.കെ വാസു നിര്‍മ്മാണോദ്ഘാടനം നടത്തി. അസിസ്റ്റന്റ് എഞ്ചിനിയര്‍ മേരി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശി, ബ്ലോക്ക് മെമ്പര്‍ സിന്ധു ബാലന്‍, പഞ്ചായത്ത് മെമ്പര്‍മാരായ നിമിഷ വിഗീഷ്, സുധന്യ സുനില്‍ കുമാര്‍, ബിജു കോലാടി, കെ. എ ജ്യോതിഷ് , രേഖ ജയരാമന്‍, വിജിത പ്രജി, പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT