ബാലന് കൈതാങ്ങായ് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി

ലോക കിഡ്‌നി ദിനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിന് വിധേയനാകുന്ന ആനയ്ക്കല്‍ നാറേരി ബാലന് കൃത്രിമ കാല്‍ സമ്മാനിച്ച് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി.  കാലിലുണ്ടായ ചെറിയ മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് ആറു മാസങ്ങള്‍ക്കു മുന്‍പാണ് വലതുകാല്‍ മുട്ടിനു താഴെ മുറിച്ച് മാറ്റേണ്ടി വന്നത്. തുടര്‍ന്ന് ഡയാലിസിന് പോകുന്നതിനു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമായി വരികയായിരുന്നു. കാലിന്റെ ചികിത്സയ്ക്കായി ഭീമമായ ഒരു സംഖ്യ ചിലവഴിക്കേണ്ടി വന്നു അതിനോടൊപ്പം തന്നെ ആഴ്ചയില്‍ നടത്തുന്ന ഡയാലിസിസിന്റെ ചിലവും കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്.
ഒരു കൃത്രിമ കാല് കൂടി വെക്കാനുള്ള കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി അത്യാധുനിക രീതിയിലുള്ള കൃത്രിമക്കാല്‍ കൈമാറിയത്.

ADVERTISEMENT