ഉള്‍ച്ചേരല്‍ വിദ്യാഭ്യാസ പദ്ധതി ദ്വിദിന അധ്യാപക ശില്‍പശാല നടത്തി

സര്‍വ്വശിക്ഷ കേരള ചാവക്കാട് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസ പദ്ധതി – അധ്യാപക ദ്വിദിന ശില്പശാല സംഘടപ്പിച്ചു.
കുട്ടികളിലെ വെല്ലുവിളികള്‍ സമുചിത സമയ കണ്ടെത്തല്‍ സഹവിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി 83 വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായാണ് ദ്വിദിന ശാക്തികരണ ശില്പശാല നടത്തിയത്. ചാവക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന ശില്പശാല നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്തു.ബി.ആര്‍.സി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ബിജി ചാക്കോ സ്വാഗതം പറഞ്ഞു. രണ്ടു ബാച്ചുകളായി നടക്കുന്ന അധ്യാപക പരിശീലന ക്ലാസ്സുകള്‍ക്ക് ജിജി ജോസ് സി, ജ്യോത്സന ജെ മുളക്കല്‍, റീജ ജോബി, ഗ്രീഷ്മ വി ജെ എന്നിവര്‍ നേതൃത്വം നല്‍കി. ബുധനാഴ്ച ആരംഭിച്ച ക്ലാസ്സുകള്‍ വ്യാഴാഴ്ച വൈകീട്ട് സമാപിച്ചു.

ADVERTISEMENT