അണ്ടത്തോട് തങ്ങള്‍പടി 310 ബീച്ചില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അനധികൃത കള്ള്ഷാപ്പിന് താഴിട്ട് പൂട്ടി പുന്നയൂര്‍ക്കുളം പഞ്ചായത്ത്. ജനവാസ മേഖലയിലെ അനധികൃത കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ നടപടി. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറി ഷാപ്പ് ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഷാപ്പ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് സെക്രട്ടറി ശ്രീലത, ജെ.എസ്. ജയകുമാര്‍, വടക്കേക്കാട് പോലീസ് എസ്.എച്ച്.ഒ. അനില്‍കുമാര്‍, എസ്.ഐ. യൂസഫ്, രാജന്‍, നസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഷാപ്പ് പ്രവര്‍ത്തനം നിര്‍ത്തിച്ച് അടച്ച് പൂട്ടിച്ചത്.