കടങ്ങോട് ഖാദർപ്പടിയിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കടങ്ങോട് ഖാദർപ്പടിയിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ തിപ്പല്ലൂർ സ്വദേശി തിപ്പല്ലൂർ വീട്ടിൽ ജനാർദ്ധൻ്റെ മകൻ ജിജിൻ (25) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ ഖാദർപ്പടി സെൻ്ററിൽ വെച്ചാണ് അപകടം ഉണ്ടായത്.ബസിനെ മറികടക്കുകയായിരുന്ന കാർ എതിരെ വന്ന ജിജിൻ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിജിൻ, സുഹൃത്ത് വൈശാഖ് എന്നിവരെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ജിജിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ജൂബിലി മിഷ്യൻ ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ഓടെ മരിക്കുകയായിരുന്നു. വിദേശത്തേയ്ക്ക് പോകുന്നതിന് മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞ് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.

ADVERTISEMENT