പുന്ന കുന്നത്തുള്ളി റോഡ് നാടിന് സമര്‍പ്പിച്ചു

നഗരസഭ 2024-25 ജനകീയസൂത്രണ പദ്ധതി പ്രകാരം നവീകരിച്ച അഞ്ചാം വാര്‍ഡിലെ പുന്ന കുന്നത്തുള്ളി റോഡ് നാടിന് സമര്‍പ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ കെ മുബാറകിന്റെ അധ്യക്ഷതയില്‍ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ്, നഗരസഭ കൗണ്‍സിലര്‍ കെ വി സത്താര്‍ , 5-ാം വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിദ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. 5,22000  രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ADVERTISEMENT