വൈദ്യുതി പോസ്റ്റുകള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു

ബ്രഹ്‌മകുളം രാജന്‍ പടിയില്‍ റോഡരികില്‍ കിടന്നിരുന്ന വൈദ്യുതി പോസ്റ്റുകള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാവറട്ടി കെ.എസ്.ഇ.ബിയിലെ താത്ക്കാലിക ജീവനക്കാരായ ബ്ലാങ്ങാട് വലിയ പറമ്പില്‍ പ്രശാന്ത് (40), എടക്കഴിയൂര്‍ പെരിങ്ങാട്ട് സുരേഷ് (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഗുരുവായൂര്‍ ആക്ട്സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT