വനിതാദിനത്തിന്റെ ഭാഗമായി കുന്നംകുളം മലങ്കര ആശുപത്രിയും ഓര്‍ത്തഡോക്‌സ് സഭയുടെ നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്ന് കാന്‍സര്‍ ബോധവത്കരണ ക്ലാസ്സും, സ്തനാര്‍ബുദ രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി. കെ.ടി പാവുണ്ണി മെമ്മോറിയല്‍ ജ്യോതിസ് ഭവനില്‍ വെച്ച് നടന്ന ക്യാമ്പിന് മലങ്കര ആശുപത്രി സെക്രട്ടറി കെ പി സാക്‌സണ്‍ അധ്യക്ഷത വഹിച്ചു. നവജ്യോതി മോംസ് വൈസ് പ്രസിണ്ടന്റ് ഫാ. ജോര്‍ജ് ചാക്കോ വിശിഷ്ടാതിഥിയായിരുന്നു.
ഡോക്ടര്‍മാരായ ബാബു മാത്യു, മോഹന്‍ തോമസ്, ഹിബിന നാസര്‍, നവജ്യോതി മോംസ് അനിമേറ്റര്‍ ജ്യോതി പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഷീന ജോയ് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ആശുപത്രി ട്രഷറര്‍ മോണ്‍സി പി അബ്രഹാം സ്വാഗതവും നവജ്യോതി ഡയറക്ടര്‍ ജീന ജോസ് നന്ദിയും പറഞ്ഞു. സ്താനാര്‍ബുദ പരിശോധന നടത്തിയവരില്‍ ആവശ്യമായവര്‍ക്ക് തുടര്‍ പരിശോധന പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കും.