ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ അടുക്കളത്തോട്ടം വനിതാ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ചൂണ്ടല്‍ കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ആന്‍സി വില്യംസ് മുഖ്യാഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.ജോസ്, പഞ്ചായത്തംഗങ്ങളായ കെ.ടി ബാലകൃഷ്ണന്‍, മാഗി ജോണ്‍സന്‍, നാന്‍സി ആന്റണി, എന്‍.എസ്.ജിഷ്ണു, കൃഷി ഓഫീസര്‍ ഭുവന കൃഷി അസിസ്റ്റന്റ് യമുന എന്നിവര്‍ സംസാരിച്ചു.