ലഹരി വില്‍പന സംഘങ്ങളെ പിടികൂടുന്നതിനായി ചങ്ങരംകുളം പോലീസ് നടത്തി വരുന്ന വ്യാപക പരിശോധനയില്‍ ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി 3 പേര്‍ പിടിയിലായി. ഒരു മാസത്തിനിടെ ഇവരുടെ നേതൃത്വത്തിലുള്ള സംഘം 75 കിലോയോളം കഞ്ചാവ് മേഖലയില്‍ എത്തിച്ച് വില്‍പന നടത്തിയതാണ് പോലീസിന്റെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളാണ് ഇവരുടെ പ്രധാന ഇരകളെന്നും പോലീസ്. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി വേഷുട്ടന്‍ എന്ന് വിളിക്കുന്ന സജിത്ത്, പൊന്നാനി സ്വദേശി ഷെഫീക്ക്, കക്കിടിപ്പുറത്ത് താമസിച്ച് വരുന്ന ആഷിക്ക് എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.