പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പറവകള്‍ക്ക് സ്‌നേഹതണ്ണീര്‍കുടം’ പദ്ധതിയുടെ ഭാഗമായി മാര്‍ ബസേലിയോസ് സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച സ്‌നേഹ തണ്ണീര്‍ കുടത്തിന്റെ ഉദ്ഘാടനം പ്രധാന അധ്യാപകന്‍ ജീബ്ലസ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എന്‍ , പ്രകൃതി സംരക്ഷണ സംഘം ജില്ലാ കോര്‍ഡിനേറ്റര്‍ സജി മാത്യൂ എന്നിവര്‍ സ്‌നേഹ തണ്ണീര്‍ കുടം പദ്ധതി വിശദീകരണം നടത്തി. സ്‌നേഹ തണ്ണീര്‍ കുടം ബ്രോഷര്‍ പ്രധാന അധ്യാപകനു കൈമാറി. അധ്യാപകരായ ഫെമി വര്‍ഗീസ്, റഹ്‌മത്ത് വി എ, ജിന്‍സി പി ജോസ്, നിസ വര്‍ഗീസ്, നിവേദിക കെ സി , തുടങ്ങിയവര്‍ സംസാരിച്ചു.