26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu പോര്‍ക്കുളം സേവാഭാരതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും

പോര്‍ക്കുളം സേവാഭാരതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും

139

പോര്‍ക്കുളം സേവാഭാരതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. തൃശൂര്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടേയും ട്രിനിറ്റി കണ്ണാശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് മങ്ങോട് കിസ്‌വ കണ്‍വെന്‍ഷന്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ 8 മണി മുതല്‍ 11 മണി വരെ നടക്കുന്ന ക്യാമ്പ് അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ ഓള്‍ഡ് ഏജ് ഹോം ഡയറക്ടര്‍ ഫാദര്‍ ജോസഫ് താഴത്തെതില്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന്‍, ദന്തരോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിലായി ആദ്യം പേര് നല്‍കുന്ന 100 പേര്‍ക്കാണ് ക്യാമ്പില്‍ സൗജന്യ പരിശോധനക്ക് അവസരം ഒരുക്കിയിരിക്കുന്നത്. കൂടാതെ കാന്‍സര്‍, വൃക്കരോഗം, ഹ്യദ്‌രോഗം എന്നിവയുടെ പ്രാരംഭാവസ്ഥ കണ്ടെത്തുന്നതിനായി അള്‍ട്രാ സൗണ്ട് സ്‌കാനിംഗും സൗജന്യമായി ക്യാമ്പിന്‍ ലഭ്യമാകും.

ADVERTISEMENT
error: Content is protected !!