ഗുരുവായൂര്‍ എ.സി.പി ഓഫീസില്‍ ‘സ്‌നേഹിത’ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഗുരുവായൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം എ.സി.പി / ഡിവൈഎസ്പി ഓഫീസുകളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹിത – പോലീസ് സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍. പോലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് അടിയന്തിര മാനസിക പിന്തുണ നല്‍കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. എന്‍ കെ അക്ബര്‍ എം.എല്‍.എ. സ്‌നേഹിത സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കെക്കാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ – കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് മുഖ്യാതിഥിയായി. ജനപ്രതിനിധികള്‍, പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ സംസാരിച്ചു.

ADVERTISEMENT