28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Guruvayur ഗുരുവായൂര്‍ എ.സി.പി ഓഫീസില്‍ ‘സ്‌നേഹിത’ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഗുരുവായൂര്‍ എ.സി.പി ഓഫീസില്‍ ‘സ്‌നേഹിത’ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

78

ഗുരുവായൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം എ.സി.പി / ഡിവൈഎസ്പി ഓഫീസുകളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹിത – പോലീസ് സ്റ്റേഷന്‍ എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍. പോലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരില്‍ ആവശ്യമുള്ളവര്‍ക്ക് അടിയന്തിര മാനസിക പിന്തുണ നല്‍കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. എന്‍ കെ അക്ബര്‍ എം.എല്‍.എ. സ്‌നേഹിത സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വടക്കെക്കാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ – കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് മുഖ്യാതിഥിയായി. ജനപ്രതിനിധികള്‍, പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!