ഗുരുവായൂര്‍ കാരയൂര്‍ പട്ടുകുളങ്ങരയില് നിതീഷിന്റെ ഭാര്യ 31 വയസ്സുള്ള ഐശ്വര്യയാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. 28 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന് കസേരയിലിരുന്ന് മുലപ്പാല്‍ നല്‍കുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേര്‍ന്ന് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോമോര്‍ട്ടത്തിന് ശേഷം സംസ്ക്കാരം നടക്കും.



