32.5 C
Kunnamkulam
Monday, November 23, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ‘റൂട്ട്‌സ്’ പ്രീഡിഗ്രി ബാച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും,ലോഗോ പ്രകാശനവും നടത്തി

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ‘റൂട്ട്‌സ്’ പ്രീഡിഗ്രി ബാച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും,ലോഗോ പ്രകാശനവും നടത്തി

1

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അവസാന പ്രീഡിഗ്രി ബാച്ചായ റൂട്ട്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും,ലോഗോ പ്രകാശനവും കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപ് ഉദ്ഘാടനം ചെയ്തു. റൂട്ട്‌സ് പ്രസിഡണ്ട് മനില സുനില്‍ അധ്യക്ഷയായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.ഡി.ശ്രീജ, ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.എ. ഭാഗ്യനാഥ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ ജി.ഗായത്രി, ഡോ.റാണിമേനോന്‍ ഐ ഹോസ്പിറ്റല്‍ പി.ആര്‍.ഒ.-കെ.എഫ്.ഫെസ്റ്റ ലോവിന്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ഡോ.സുരേഷ് വി.നമ്പൂതിരി, റൂട്ട്‌സ് വൈസ് പ്രസിഡണ്ട് കെ.ഹരി എന്നിവര്‍ സംസാരിച്ചു.ശ്രീകൃഷ്ണ കോളേജില്‍ നടന്ന ക്യാമ്പില്‍ പൊതുജനങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ പങ്കാളികളായി.

ADVERTISEMENT
error: Content is protected !!