26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് മൂന്ന് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് മൂന്ന് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

36

 

യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ച സി.വി ബാലചന്ദ്രന്‍, ശിവന്‍ പാലിയത്ത്, പി.എ അഭിലാഷ് എന്നിവരാണ് ചുമതലയേറ്റത്. ഇവരെ ഭരണസമിതി അംഗമായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാല്‍ വായിച്ചു. തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ എം.ജി രാജമാണിക്യം സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസം ചെയര്‍മാന്‍ എ.വി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, എസ്. ബാലഗോപാല്‍, എം.യു ഷിനിജ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍,സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സംഘടന പ്രതിനിധികള്‍ അംഗങ്ങളെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ ആദ്യ ഭരണസമിതി യോഗവും ചേര്‍ന്നു. രണ്ടുവര്‍ഷമാണ് ഭരണസമിതി അംഗങ്ങളുടെ കാലാവധി.

ADVERTISEMENT
error: Content is protected !!