26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Erumapetty കേരള യൂണിവേഴ്സിറ്റി എൽ.എൽ.എം പരീക്ഷയിൽ ഉന്നത വിജയം; ചിൽസി സ്റ്റെബിനെ സി.പി.ഐ.എം അനുമോദിച്ചു

കേരള യൂണിവേഴ്സിറ്റി എൽ.എൽ.എം പരീക്ഷയിൽ ഉന്നത വിജയം; ചിൽസി സ്റ്റെബിനെ സി.പി.ഐ.എം അനുമോദിച്ചു

15

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.എം ഓവറോള്‍ പരീക്ഷയില്‍ ആറാം റാങ്കും കോണ്‍സ്റ്റിറ്റിയൂഷന്‍ ലോയില്‍ രണ്ടാം റാങ്കും കരസ്തമാക്കിയ മങ്ങാട് പുത്തൂര്‍ വീട്ടില്‍ സ്റ്റെബിന്‍ വര്‍ഗീസിന്റെ ഭാര്യ ചില്‍സി സ്റ്റെബിനെ സി.പി.ഐ.എം മങ്ങാട് ബ്രാഞ്ച് അനുമോദിച്ചു.കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍ പൊന്നാടയണിച്ച് മൊമെന്റോ സമര്‍പ്പിച്ചു.
യോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി പി. എ.ബൈജു അധ്യക്ഷനായി. ഡി വൈ എഫ് ഐ എരുമപ്പെട്ടി മേഖലാ കമ്മിറ്റിയും ചില്‍സി സ്റ്റെബിനെ ആദരിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് കെ.എം.അഷറഫ്,സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം സുമന സുഗതന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി അബാല്‍മണി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി. വിവേക്,പി.ടി.ദേവസി, ഡെന്നിമാസ്റ്റര്‍,എന്‍.എസ്. അങ്കിത,മണിമോന്‍,മനോജ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!