26.3 C
Kunnamkulam
Saturday, November 21, 2026
Home Bureaus Erumapetty ‘നിർമലം പുതുയുഗ ശുചിത്വ കേരളം’; എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ വാർഡ്തല മാസ്സ് ക്ലീനിങ് സംഘടിപ്പിച്ചു

‘നിർമലം പുതുയുഗ ശുചിത്വ കേരളം’; എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ വാർഡ്തല മാസ്സ് ക്ലീനിങ് സംഘടിപ്പിച്ചു

18

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള നിര്‍മലം പുതുയുഗ ശുചിത്വ കേരളത്തിന്റെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്തല മാസ്സ് ക്ലീനിങ് സംഘടിപ്പിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ്മ സേന, അങ്കണവാടി , പാടശേഖരം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വായനശാല, ക്ലബ്ബ് പ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ശുചിത്വ ക്യാമ്പയിനില്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ എന്‍.കെ.കബീറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഗിരീഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ സജിത ഷാജന്‍, ആശാവര്‍ക്കര്‍ റൈസി ഷാജന്‍, എ ഡി എസ് പ്രസിഡന്റ് സുനജ പ്രസാദ്, ഷീബ രാജേഷ്,ഉഷ മണികണ്ഠന്‍, സി.എസ്.മൊയ്തീന്‍, വിജയന്‍ കണ്ടമ്പുള്ളി,പി.എച്ച്.റസാക്ക്, സുജാത തുളസി എന്നിവര്‍ സംസാരിച്ചു.
തൊഴിലുറപ്പ് മേറ്റുമാരായ ബീന കണ്ണന്‍, സിന്ധു വിജയന്‍, ഹരിത കര്‍മസേന അംഗങ്ങളായ ജാനകി ദാസന്‍, രാധമോഹനന്‍ , അംഗന്‍വാടി അധ്യാപകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!