യങ് ഡെമോക്രാറ്റ്സ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഗുരുവായൂര്‍ അസംബ്ലി തല ഉദ്ഘാടനം പുന്നയൂര്‍ക്കുളത്ത് നടന്നു. തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് ഗവേഷക വിദ്യാര്‍ത്ഥി സൈഫുദ്ധീന്‍ മെമ്പര്‍ഷിപ്പ് നല്കി മണ്ഡലം സെക്രട്ടറി സക്കീര്‍ ഹുസൈന് ഉദ്ഘാടനം നിര്‍വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് ആഷിക് അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് കെ എച് ഷാജഹാന് ആശംസകള്‍ നേര്‍ന്നു. മണ്ഡലം കമ്മിറ്റി അംഗം ഷാഫി ചമ്മന്നുര്‍ സ്വാഗതവും പുന്നയൂര്‍ക്കുളം ബൂത്ത് പ്രസിഡന്റ് ഷുഹൈബ് നന്ദിയും പറഞ്ഞു. യങ് ഡെമോക്രാറ്റ്സ് മണ്ഡലം വൈസ് പ്രസിഡന്റ് അമീറാ നൗഫല്‍, ബൂത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് റൗഫല്‍, പുന്നയൂര്‍ക്കുളം ബൂത്ത് സെക്രട്ടറി സാദിക്ക് പാപ്പാളി, പുന്നയൂര്‍ ബൂത്ത് പ്രസിഡന്റ് ആഷിക് എന്നിവര്‍ പങ്കെടുത്തു.



