ചാലിശ്ശേരി ആലിക്കര മുല്ലക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിശേഷ പൂജകളും ചാലിശ്ശേരി ഗൗരിദാസന്റെ ശിഷ്യണത്തിലുള്ള ശ്രീ മുലയംപറമ്പത്ത് കാവ് വാദ്യകലാക്ഷേത്രത്തിലെ കുട്ടികളുടെ പഞ്ചാരിമേളവും ഉണ്ടായി. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. വൈകീട്ട് മുലയംപറമ്പത്ത് കാവ് ക്ഷേത്ര സന്നിധിയില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു. മാളികപ്പുറങ്ങളുടെ താലത്തോടൊപ്പം ഗജവീരന്‍ മുള്ളത്ത് വിജയകൃഷ്ണന്‍ തിടമ്പേറ്റി. പഞ്ചവാദ്യവും അകമ്പടിയായി. രാത്രിയില്‍ വിളക്കുപാട്ട്, പാല്‍ക്കുടം എഴുന്നള്ളിപ്പ്, വെട്ടും തടവും, കനല്‍ച്ചാട്ടം, തിരി ഉഴിച്ചില്‍ എന്നിവയും ഉണ്ടായി. വഴിനീളെ ഒരുക്കിയ വൈദ്യുത ദീപാലാങ്കാരവും നയന മനോഹരമായി. പരിപാടികള്‍ക്ക് വിളക്ക് കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ കടവാരത്ത്, സെക്രട്ടറി വി.എസ്. വത്സന്‍, ട്രഷറര്‍ പുഷ്പന്‍ ചാലത്തൂര്‍ വളപ്പില്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.



