27.7 C
Kunnamkulam
Monday, November 23, 2026
Home Bureaus Perumpilavu സ്‌പൈസസ് ബോര്‍ഡ് പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് അനുവദിച്ച ജാതിത്തൈകളുടെ വിതരണോദ്ഘാടനം നടത്തി

സ്‌പൈസസ് ബോര്‍ഡ് പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് അനുവദിച്ച ജാതിത്തൈകളുടെ വിതരണോദ്ഘാടനം നടത്തി

10

 

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ സ്‌പൈസസ് ബോര്‍ഡ് പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് അനുവദിച്ച ജാതിത്തൈകളുടെ വിതരണോദ്ഘാടനം നടത്തി. കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗുണനിലവാരവും മികച്ച വളര്‍ച്ചാസാധ്യതയുമുള്ള ജാതിത്തൈകളാണ് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ അരുണ്‍ദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.എസ്. മണികണ്ഠന്‍, സന്തോഷ് കൊളത്തേരി, സ്വീറ്റി ഷാജു, പി.പി. അഖില്‍, പി.എം. അലി, സ്വപ്ന പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നതിലൂടെ ജാതിക്കൃഷി വ്യാപിപ്പിക്കാനും കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താനും പദ്ധതി സഹായകമാകുമെന്ന് പ്രസിഡന്റ് കെ.ജയശങ്കര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!