27.7 C
Kunnamkulam
Monday, November 23, 2026
Home Bureaus Perumpilavu അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ എ.ഐ. ആന്‍ഡ് റോബോട്ടിക്‌സ് ലാബിന്റെ ഉദ്ഘാടനം നടന്നു

അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ എ.ഐ. ആന്‍ഡ് റോബോട്ടിക്‌സ് ലാബിന്റെ ഉദ്ഘാടനം നടന്നു

25

 

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ മിഡില്‍ സെക്ഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ച എ.ഐ. ആന്‍ഡ് റോബോട്ടിക്‌സ് ലാബിന്റെ ഉദ്ഘാടനം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സലീം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സാജിത റസാഖ് മുഖ്യപ്രഭാഷണം നടത്തി. സൈബര്‍ സ്‌ക്വയര്‍ മേധാവി മോനിഷ് മോഹന്‍, വാല്യു എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഇ എം മുഹമ്മദ് അമീന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, കോഡിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിനും സര്‍ഗാത്മകതയും ശാസ്ത്രീയ ചിന്തയും വളര്‍ത്തുന്നതിനുമാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്

ADVERTISEMENT
error: Content is protected !!