ചാലിശ്ശേരി കോട്ടക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷം ; മൂന്ന് പേര്‍ പിടിയില്‍

ചാലിശ്ശേരി പെരുമണ്ണൂർ കോട്ടക്കാവ് ക്ഷേത്രോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചാലിശ്ശേരി പോലീസ് പിടികൂടി. ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ പ്രതികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഈ സംഘർഷത്തിൽ ഉൾപ്പട്ട പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ പോവാനും സഹായിച്ച മൂന്ന് പേരാണ് പോലീസ് പിടിയാലായത്. കൂറ്റനാട് സ്വദേശി വിഷ്ണു, ശ്രീജിത്ത്, ജയകൃഷ്ണൻ പെരുമണ്ണൂർ എന്നിവരെ പോലീസ് കോടതിയിൽ ഹാജരാക്കി

ADVERTISEMENT