എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ബ്രഹ്‌മകുളം – മണ്ണുമ്മല്‍ റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് തുറന്ന് കൊടുത്തു. 200 മീറ്റര്‍ നീളമുള്ള റോഡിന് ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 9.6 ലക്ഷം രൂപയാണ് വകയിരുത്തിയത്. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി.സി.മോഹനന്‍, എന്‍.ബി.ജയ, ചെറുപുഷ്പം ജോണി, പി.എം.അബു, പൊതുപ്രവര്‍ത്തകരായ ബി.ആര്‍.സന്തോഷ്, മോഹനന്‍ വാഴപ്പിള്ളി എന്നിവര്‍ സംസാരിച്ചു.