26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu ഹരിതസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിക്കാന്‍ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ് കാടുമൂടി

ഹരിതസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിക്കാന്‍ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ് കാടുമൂടി

99

ഹരിതസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിക്കാന്‍ കടവല്ലൂര്‍ വടക്കുമുറിയില്‍ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ് കാടുമൂടി കിടക്കുന്നു. മേഖലയിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം പ്രധാന ശേഖരണ സ്ഥലത്തേക്കു മാറ്റും വരെ ചാക്കുകളില്‍ നിറച്ച് മിനി എംസിഎഫിലാണു സൂക്ഷിക്കുക. മാസംതോറും മാലിന്യം കടവല്ലൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു സമീപമുള്ള തരംതിരിക്കല്‍ സെന്ററിലേക്കു കൊണ്ടുപോകും. എന്നാല്‍ വടക്കുമുറിയിലെ എംസിഎഫ് നിറഞ്ഞു കവിഞ്ഞിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അടുത്തകാലത്തൊന്നും ഇവിടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടില്ല. ചുറ്റും ചെടികള്‍ വളന്ന് പരിസരം കാട് മൂടിയിട്ടുമുണ്ട്.മാലിന്യം മാറ്റാത്തതിനുള്ള കാരണം വ്യക്തമല്ല.

ADVERTISEMENT
error: Content is protected !!