വിരമിക്കുന്ന സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകർക്ക് യാത്രയയപ്പ് നല്‍കി

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചാവക്കാട് ലോക്കല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ വിരമിക്കുന്ന സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. എം.ആര്‍.ആര്‍.എം. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങ് സ്‌കൂള്‍ പ്രധാനാധ്യാപിക സന്ധ്യ യോഗം ഉദ്ഘാടനം ചെയ്തു. ചാവക്കാട് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബ്രില്ലിന്റ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. റൈനി റാഫെല്‍, മാത്യു സി.എല്‍., ഷഫീക് പി.എം. എന്നിവരെ സ്‌കൗട്ട്‌സ് സംസ്ഥാന അസിസ്റ്റന്റ് ലീഡര്‍ ട്രെയിനര്‍ അനിത സി.മാത്യു ആദരിച്ചു. ചാവക്കാട് വിദ്യാഭ്യാസ ജില്ലാ സ്‌കൗട്ട്‌സ് ഓര്‍ഗനൈസിങ് കമ്മിഷണര്‍ ജോസ് സി പോന്നോര്‍, ശില്പ എല്‍.എ., ട്രഷറര്‍ ജോസഫ് ലിജോണ്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT