വൃക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂനംമൂച്ചി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ കാരവാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 23 ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പളളി – സെന്റ് ജോസഫ് പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 94 47 76 98 15, 99 46 15 99 38 നമ്പറുകളില്‍ ബന്ധപ്പെടുക.