വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. വ്യാപാര – വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ധിപ്പിച്ച തൊഴില്‍ കരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് വ്യാപാരികള്‍ യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിനു മുന്നിലെത്തി സമാപിച്ചു. തുടര്‍ന്ന് നടന്ന സമരം സംസ്ഥാന പ്രസിഡന്റ്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറര്‍ വി. ഗോപിനാഥ് അധ്യക്ഷനായി.അന്‍സിലന്‍ എം. എല്‍. എ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലെനിന്‍ തൃശൂര്‍ , മില്‍ട്ടണ്‍ തലക്കോട്ടൂര്‍ , ഇ.വി. ബൈജു , ആര്‍. രാധാകൃഷ്ണന്‍ , അബ്ദുല്‍ വാഹിദ് , പങ്കജ് വല്ലി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT