യുഗപ്രഭവനായ കമ്മ്യൂണിസ്റ്റ് ആചാര്യനും ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇ എം എസിന്റെ 27-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു സി പി ഐ എം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ചുകളിലും ലോക്കല്‍ കേന്ദ്രത്തിലും പതാക ഉയര്‍ത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ചിറ്റാട്ടുകരയില്‍ നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു സി എഫ് രാജന്‍, എ സി രമേഷ്, കൃഷ്ണന്‍ തുപ്പത്ത്, പി.ആര്‍ ബിനേഷ്, പി.കെ രമേഷ്, എന്നിവര്‍ സംസാരിച്ചു.