ഇഫ്താര്‍ വിരുന്നും കമ്മിറ്റി രൂപീകരണവും നടത്തി

എടയൂര്‍ സമീക്ഷ യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നും, പുതിയ കമ്മിറ്റി രൂപീകരണവും നടത്തി. ദുബൈ നഹദാ ജൂബിലി റെസ്റ്റോറന്റ്ല്‍ വെച്ച് നടത്തിയ പരിപാടി സമീക്ഷ കലാ സാംസ്‌കാരിക സമിതി യു എ ഇ പ്രസിഡന്റ് റിയാസ് കാരയിലിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി റൗഫ് സ്വാഗതം പറഞ്ഞു. ട്രഷര്‍ ഫിറോസ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. നാട്ടിലെ സമിതി പ്രവര്‍ത്തനങ്ങളെക്കുറിച്ചും 25 ആം വാര്‍ഷികാഘോഷം യുഎഇയിലും നാട്ടിലും നടത്തേണ്ടതിനെ സംബന്ധിച്ചും ചര്‍ച്ച നടത്തി. തുടര്‍ന്ന് യോഗം പുതിയ യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് റിന്‍ഷാദ്, സെക്രട്ടറി മുഹമ്മദ് അസ്ലം, ട്രഷര്‍ സാബിക്ക് എന്നിവരടങ്ങിയ ഒന്‍പത് അംഗ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. മുന്‍ ട്രഷര്‍ ഫിറോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT