അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും, പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, കടകളില്‍ നിന്ന് ഒറ്റത്തവണ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പിഴയിനത്തില്‍ 42,000 രൂപ ഈടാക്കുകയും ചെയ്തു. അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോബിന്‍സണ്‍ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, വന്ദന, സ്മിത, ഫിദ ഫാത്തിമ തുടങ്ങിയവരും, പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡ് അംഗങ്ങളായ സജിനി സാമുവല്‍, മണി തുടങ്ങിയവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി