എയ്യാല്‍ പാറപുറത്ത് തനിച്ച് താമസിക്കുന്ന 78 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്ത് വീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത്. രാമചന്ദ്രനെ രണ്ട് ദിവസമായി വീടിന് പുറത്തേയ്ക്ക് കാണാനില്ലായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മകന്‍ നിജിത്തിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. എരുമപ്പെട്ടി പോലീസ് മേല്‍നടപടി സ്വീകരിച്ചു. രാമചന്ദ്രന് രണ്ട് മക്കളാണുള്ളത്. മകള്‍ ജീഷ്മ, ഭാര്യ തങ്കമണി മകളോടൊപ്പം ബാഗ്ലൂരാണ് താമസം.
 
                 
		
 
    
   
    