മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പോര്‍ക്കുളം പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. സ്വകാര്യ വ്യക്തികളുടെ കുളങ്ങളിലും പൊതു ജലാശയങ്ങളിലുമായി നിക്ഷേപിക്കുന്നതിനായി 3600 ലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. രാമകൃഷണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജിഷ ശശി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ രജനി പ്രേമന്‍, വിജിത പ്രജി, സുധന്യ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാര്‍പ്പ് ജനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം നടത്തിയത്.

ADVERTISEMENT