ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം, പെരുമ്പിലാവില്‍ വാട്ടര്‍ എടിഎം വരുന്നു

ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം, പെരുമ്പിലാവില്‍ വാട്ടര്‍ എ ടി എമ്മിന്റെ നിര്‍മാണം തുടങ്ങി. സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുന്ന ഒട്ടേറെ യാത്രക്കാര്‍ക്കും നാട്ടു കാര്‍ക്കും ഒരുപോലെ പ്രയോജന പ്രദമായ കുടിവെള്ള എ ടി എം പദ്ധതിയുടെ നിര്‍മാണമാണ് തുടങ്ങിയത്. പെരുമ്പിലാവ് ജംക്ഷനിലെ പൊതുകിണറിനോടു ചേര്‍ന്ന് 6 ലക്ഷം രൂപ ചെലവിട്ടാണു എടിഎം നിര്‍മിക്കുന്നത്. ഒരു രൂപയ്ക്ക് ഒരു ലീറ്റര്‍ ശുദ്ധജലം ലഭിക്കുന്ന തരത്തിലാണ് ക്രമീ കരണം. തണുത്തതോ അല്ലാത്തതോ ആയ വെള്ളം ലഭിക്കും. കിണറ്റില്‍ നിന്നും മോട്ടര്‍ ഉപയോഗിച്ചു പമ്പു ചെയ്യുന്ന ജലം വലിയ ശുദ്ധീകരണ സംവിധാനം വഴി ശുദ്ധീകരിച്ചാണ് പൊതുജനത്തിന് നല്‍കുക.

ADVERTISEMENT