കുടുംബ സംഗമവും നോമ്പുതുറയും നടത്തി

പരൂര്‍ മഹല്ല് മീഡിയയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും നോമ്പുതുറയും സംഘടിപ്പിച്ചു. പരൂര്‍ ഡ്രീം പാലസില്‍ വച്ച് നടത്തിയ ചടങ്ങ് മഹല്ല് ഖത്തീബ് അഹമ്മദ് കബീര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പിഎംഎം സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് പി എം സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷെഹീര്‍, സൊസൈറ്റി പ്രസിഡണ്ട് പി ഗോപാലന്‍, ദാറുസ്സലാം മസ്ജിദ് ഇമാം അബ്ദുല്‍ മാജിദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. മഹല്ല് സെക്രട്ടറി അബ്ദുല്‍ അസീസ് ഹാജി, വാര്‍ഡ് മെമ്പര്‍ ഹാജറ കമറുദ്ദീന്‍, കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം നോമ്പുതുറയും ഉണ്ടായി.

ADVERTISEMENT