30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kechery എ കെ ജിയുടെ 48-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

എ കെ ജിയുടെ 48-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

41

പാവങ്ങളുടെ പടത്തലവനും ഇന്ത്യന്‍ പ്രതിപക്ഷ നേതാവുമായിരുന്ന എ കെ ജിയുടെ 48-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. കമ്മ്യൂണിസ്റ്റ് നേതാവും മികച്ച പാര്‍ലമെന്റേറിയനും സമര നായകനുമായിരുന്ന ഏ.കെ.ജിയുടെ ചരമവാര്‍ഷികാചരണംസി പി ഐ എം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി പ്രഭാത ഭേരി മുഴക്കി.ചിറ്റാട്ടുകരയില്‍ വെച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ തുപ്പത്ത്, കെ.ബി ബിജു, എ.പി ജോയ്‌സണ്‍,ടി.സി ശ്രീജിത്ത്. കെ.ജി സുരേഷ് ബാബു, കെ.വി തമ്പി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!