പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതിയുള്‍പ്പെടെ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പെരുമ്പിലാവ് ആല്‍ത്തറയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 2 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പെരുമ്പിലാവ് സ്വദേശികളായ മണ്ടുംപാല്‍ വീട്ടില്‍ ലിഷോയ്(28), തൈവളപ്പില്‍ വീട്ടില്‍ നിഖില്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. കൊലപാതകവുമായി ബന്ധപ്പെട്ട് ബാദുഷ, ആകാശ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.
കടവല്ലൂര്‍ സ്വദേശിയും നിലവില്‍ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് കൂത്തനാണ് (30) കൊലചെയ്യപ്പെട്ടത്.

ADVERTISEMENT