ചാവക്കാട് കര്‍ഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബേബി റോഡ് വെസ്റ്റ് മേഖലയില്‍ സംയോജിത കൃഷിയുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ചാവക്കാട് ഏരിയ കമ്മറ്റി അംഗം കെ.വി.ശശി അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ഏരിയ പ്രസിഡണ്ട് എം.ആര്‍.രാധാകൃഷ്ണന്‍, എ.എ. മഹേന്ദ്രന്‍, കരിമ്പന്‍ സന്തോഷ് , കെ.പി.രഞ്ജന്‍, രാമദാസ് കുന്നത്ത്, കൗണ്‍സിലര്‍മാരായ രമ്യ ബീനിഷ്, ഗിരിജ പ്രസാദ്, ഉമ്മു ഹുസൈന്‍, സി.ഡി.എസ്. ചെയര്‍പഴ്‌സന്‍ ജീന രാജീവ് എന്നിവര്‍ സംസാരിച്ചു.